ഇടതുമുന്നണിയെ പിന്നോട്ടടിക്കാൻ ഒരു ശക്തിക്കും കഴിയില്ല, അതിനുള്ള ശ്രമത്തിൽനിന്നു പിൻമാറുന്നതാണ് നല്ലതെന്ന് സിപിഎം ; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മിഷണർ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

കൊച്ചി: ഇടതുമുന്നണിയെ പിന്നോട്ടടിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അതിനുള്ള ശ്രമത്തിൽനിന്നു പിൻമാറുന്നതാണ് നല്ലതെന്നും കോഴിക്കോട് കസ്റ്റംസ് ഓഫിസിനു മുന്നിലേക്കു സംഘടിപ്പിച്ച മാർച്ചിൽ സിപിഎം ജില്ലാ സെക്രട്ടറി സി. മോഹനൻ.

എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന ജനങ്ങളുടെ ധാരണ തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോളർ കടത്തുകേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും പങ്കുണ്ടെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഓഫിസുകളിലേക്കുള്ള മാർച്ച് സിപിഎം സംഘടിപ്പിച്ചത്.

അതേസമയം കസ്റ്റംസിനെതിരെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

×