സുനന്ദ പുഷ്‌ക്കർ കേസ്; പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശി തരൂർ

author-image
Charlie
New Update

publive-image

Advertisment

സുനന്ദ പുഷ്‌ക്കർ കേസിൽ പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശിതരൂർ. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വൈകിയതിന് പൊലീസിന് ഇളവ് നൽകരുതെന്ന് ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

തരൂരിനെ കുറ്റമുക്തനാക്കിയ ഡൽഹി റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പുനഃപരിശോധനാ ഹർജി വൈകിയതെന്ന് ബോധിപ്പിച്ച പൊലീസ് ആ ദിവസങ്ങളിൽ ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു.

അപേക്ഷയെ എതിർത്ത ശശി തരൂർ, പൊലീസ് ഒഴികഴിവ് പറയുകയാണെന്ന് വാദിച്ചു. ഹർജി സമർപ്പിക്കാൻ അനുമതി നൽകിയതിന്റെ നടപടികൾ ഡയറക്ടറേറ്ര് ഓഫ് പ്രോസിക്യൂഷൻ വിശദീകരിച്ചിട്ടില്ലെന്നും ആരോപിച്ചു. കേസ് മേയ് 17ന് മാറ്റി.

Advertisment