കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

സുന്ദര്‍ഗാവ്: കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒഡീഷയിലെ സുന്ദര്‍ഗാവ് ജില്ലയിലാണ് നടുക്കുന്ന സംഭവം. ജില്ലയിലെ ബലിശങ്കര പ്രദേശത്തെ വനത്തിലാണ് കോളേജ് പെണ്‍കുട്ടിയെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

ജൂണ്‍ 26 നാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ യുവതി തിങ്കളാഴ്ച്ച ഇക്കാര്യത്തില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സഹപാഠികള്‍ക്കെതിരെ സര്‍ദാര്‍ പോലീസ് സ്റ്റേഷനിലാണ് പരാതിയുമായി പെണ്‍കുട്ടി എത്തിയത്.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഞ്ച് സഹപാഠികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ അവളെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ആദ്യം ആരോടും പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ല.ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുന്നത്. പരാതിപ്രകാരം ലോക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

×