സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിക്കാന്‍ തീരുമാനം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു. കൂടുതൽ വിശദാംശങ്ങൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

അതേ സമയം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ വാര്‍ഡുതല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടര്‍ന്നേക്കും. കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisment