കേരളം
1.സംസ്ഥാനത്ത് ഞാറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 2 പേർക്ക് മാത്രം.കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
2.ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷനുകളുടെ കാലാവധി നീട്ടി .
3.കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 ഭേദമായി ഞാറാഴ്ച എട്ടുപേര്‍ ആശുപത്രി വിട്ടു.
4. ലോക് ഡൗണ്‍ മാറിയാലും ജാഗ്രത തുടരണം; പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
5. എംഎല്‍എ കെ.എം.ഷാജിക്കു വധഭീഷണി; സ്ക്രീന്‍ഷോട്ടുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി.
6. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാന്‍ യൂത്ത് ലീഗ് തയ്യാറെടുക്കുന്നു. ഏപ്രിൽ 20ന് നട്ടുച്ചപ്പന്തം പ്രതിഷേധം നടത്തും.
7.സൗജന്യ റേഷൻ വിതരണത്തിന് തിങ്കളാഴ്ച മുതൽ വീണ്ടും ഒടിപി നിർബന്ധം.
8. എട്ട് മാസം ഗര്‍ഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു.
9. ചൊവാഴ്ച മുതല്‍ ലോക്ക് ഡൗണിന് ഭാഗിക ഇളവ് നല്‍കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ രീതിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത് . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കോടതികള്‍ തുറക്കാന്‍ തീരുമാനമായി.
10. ഗ്രീൻ സോണിലായ കോട്ടയം, ഇടുക്കി ജില്ലകൾ ചൊവ്വാഴ്ച മുതൽ സജീവമാകും; കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും, സർക്കാർ ഓഫിസുകളും പൂർണ തോതിൽ പ്രവർത്തിക്കും; ജില്ലയ്ക്കുള്ളിൽ യാത്രയ്ക്ക് പാസ് വേണ്ട, സത്യവാങ്മൂലവും വേണ്ട
ദേശീയം
11. കൊറോണ ആക്രമിക്കുന്നതിന് മുമ്പ് ജാതിയും മതവുമൊന്നും നോക്കാറില്ലെന്ന് പ്രധാനമന്ത്രിനരേന്ദ്ര മോദി.
12.വിമാന സർവ്വീസുകൾ തുടങ്ങുന്ന തീയതിയിൽ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയ്ക്ക് വിട്ടു.
13. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകന് കൊവിഡ്, 50 പേരെ നിരീക്ഷണത്തിലാക്കി.
14. ഡല്‍ഹിയില്‍ 186 പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധിച്ചു.
15.ഹിമാചല്‍ പ്രദേശില്‍ കോവിഡ് രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു: ആശങ്കയോടെ ആരോഗ്യപ്രവർത്തകർ.
16. കൊവിഡ് പ്രതിരോധം; ആളുകളുടെ ദേഹത്ത് അണുനശീകരണി തളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം.
17. എല്ലാ കീഴ്‌കോടതികളും ഏപ്രില്‍ 21 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
18.കോവിഡ് 19; രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ മരണം റിപ്പോര്‍ട്ട് ചെയ്തു, ഡല്‍ഹിയില്‍ മരിച്ചത് ഒന്നരമാസം പ്രായമുള്ള കുഞ്ഞ്.
19. രാജ്യത്ത് മെയ് 3ന് ശേഷം റയില്‍,വിമാന യാത്ര പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്.
20. മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു.
21. ലോക്ഡൗൺ തുടരുന്ന ഡൽഹിയിൽ നിലവിൽ ഇളവുകളൊന്നും പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേജ്‍രിവാൾ; ഒരാഴ്ചത്തേക്കെങ്കിലും ഇതേ നില തുടരണം.
22. മാറ്റിവച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ ലോക്ക്ഡൗണിനുശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.
23.കൊറോണയെ പിടിച്ചു കെട്ടി ഗോവ; നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗോവയില്‍ പൂജ്യം
അന്തര്‍ദേശീയം
24 .കോവിഡ് രോഗബാധ ജപ്പാന്റെ ആരോഗ്യ മേഖലയെ തകിടം മറിക്കുമെന്ന് റിപ്പോര്‍ട്ട്.
25. ചൈനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി ട്രംപ്: കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ബോധപൂര്‍വമായ വീഴ്ചയാണ് വരുത്തിയതെങ്കില്‍ ചൈന വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്.
26.കൊറോണ; കൂടുതല്‍ ലോക രാജ്യങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യ, 5.5 മില്ല്യണ്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് യുഎഇയ്ക്ക് നല്‍കി; വരും ദിവസങ്ങളില്‍ ആവശ്യമുള്ള കൂടുതല്‍ മരുന്നുകള്‍ കയറ്റി അയക്കും; നന്ദി അറിയിച്ച് യുഎഇ .
27.കുവൈറ്റില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം അന്തരിച്ചു
28.കുവൈറ്റില്‍ 25 പേര്‍ കൂടി കൊറോണ വൈറസ് മുക്തരായി; രാജ്യത്ത് വൈറസ് മുക്തി നേടിയവരുടെ എണ്ണം 305 ആയി.
29.പ്രവാസികളുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണം; ഫെഡറേഷൻ ഓഫ് ഇൻഡ്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്.
30.സൗദിയിലിന്ന് 1088 പുതിയ കോവിഡ് കേസുകളില്‍ ,83 ശതമാനവും പ്രവാസികള്‍. അഞ്ചു മരണം .ഇതോടെ മരണം നൂറിനടുത്ത്.കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മക്കയില്‍ റിയാദിലും മദീനയിലും ഒരുപോലെ വൈറസ് വ്യാപനം , ജിദ്ദയിലും ദമാമിലും കോവിഡ് വാഹകരുടെ എണ്ണത്തിലും വര്‍ദ്ധന.