New Update
ഡല്‍ഹി: കർഷക സമരത്തെ അധിക്ഷേപിച്ച് സംസാരിച്ച നടൻ സണ്ണി ഡിയോളിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. രണ്ട് കമാൻഡോ പൊലീസ് ഉൾപ്പെടെ 11 പേരാണ് ബിജെപി നേതാവ് കൂടിയായ സണ്ണിക്ക് സുരക്ഷ ഒരുക്കുക.
Advertisment
കർഷകർ മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ചിലർ കർഷക സമരത്തെ മുതലെടുക്കുകയാണെന്നുമായിരുന്നു സണ്ണിയുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ താന്‍ കര്‍ഷകര്‍ക്കൊപ്പവും സര്‍ക്കാരിനൊപ്പവും ആണെന്നും സണ്ണി ഡിയോള്‍ പറയുകയുണ്ടായി.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡിയോളിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. പ്രക്ഷോഭത്തിൽ നിന്ന് പിൻമാറാൻ കർഷകർ തയ്യാറാവാത്തതിനെ തുടർന്ന് സമരം ചെയ്യുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾക്കായി നിയമത്തിൽ ഭേദഗതി വരുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.