ഇന്ത്യന്‍ സിനിമ

കയ്യില്‍ വലിയ തൊപ്പിയുമായി സണ്ണി ലിയോണ്‍; ചിത്രം വൈറലാകുന്നു

ഫിലിം ഡസ്ക്
Wednesday, June 16, 2021

സോഷ്യല്‍ മീഡിയയില്‍സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷൻ ഫോട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻകലണ്ടറിനായി പകർത്തിയ ചിത്രമാണിത്.

വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണ്‍ തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് താരം ചെയ്തിരിക്കുന്നത്. ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.

×