Advertisment

 കോവിഡ് 19 മരണതാണ്ഡവമാടുന്ന സമയത്ത്‌ ശാസ്ത്രലോകത്തു നിന്നും മറ്റൊരു വാര്‍ത്ത ; 2020 ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് ബുധനാഴ്ച ലോകം സാക്ഷ്യം വഹിയ്ക്കും

New Update

കോവിഡ് 19 മരണതാണ്ഡവമാടുന്ന ഈ കാലയളവില്‍ ശാസ്ത്രലോകത്തു നിന്നും മറ്റൊരു വാര്‍ത്ത വരുന്നു. 2020 ലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിനാണ് ഏപ്രില്‍ 8 ന് ലോകം സാക്ഷ്യം വഹിക്കുക.

Advertisment

publive-image

ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാവിലെ 8: 30 ഓടെയാണ് സൂപ്പര്‍മൂണ്‍ അതിന്റെ പൂര്‍ണതയിലെത്തും. പിങ്ക് സൂപ്പര്‍മൂണ്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നഗ്‌നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന അവസരം കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ശതമാനത്തിലേറെ വലുപ്പമുള്ളതും, 30 ശതമാനത്തിലേറെ പ്രകാശമുള്ളതും ആയിരിക്കും ഈ സൂപ്പര്‍മൂണ്‍.

യൂറോപ്പിലാകും ഈ സൂപ്പര്‍മൂണിനെ ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക എന്നാണ് കരുതുന്നത്. ഏപ്രില്‍ 7 ന് രാത്രി10-35 ഓടെയാണ് സൂപ്പര്‍ മൂണ്‍ അമേരിക്കയില്‍ ദൃശ്യമാകുക. ഏതാണ്ട് 1 മണിയോടെ യൂറോപ്പിലും സൂപ്പര്‍മൂണ്‍ ദൃശ്യമാകും.

super moon
Advertisment