ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സൂപ്പർ സോക്കോ യൂറോപ്യൻ വിപണികൾക്കായി ഒരു പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി. സൂപ്പർ സോക്കോ CPx എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ 125 സിസി പെട്രോൾ-സിവിടി ഇതരമാർഗങ്ങൾക്ക് മികച്ചൊരു ബദലാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടിസ്ഥാന സിംഗിൾ ബാറ്ററി വേരിയന്റിനായി 3,599 ബ്രിട്ടീഷ് പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.53 ലക്ഷം രൂപ.
/sathyam/media/post_attachments/wDNbrGtWyzvPKIYo9cWI.jpg)
അതേസമയം ഉയർന്ന ഡ്യുവൽ ബാറ്ററി പതിപ്പിന് 4,699 പൗണ്ട് അല്ലെങ്കിൽ 4.61 ലക്ഷം രൂപ വിലവരും. ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ അടങ്ങുന്ന പുതിയ CPx ലൈനപ്പിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണ് പുതിയ ഇലക്‌ട്രിക് മാക്സി-സ്കൂട്ടർ എന്നതും ശ്രദ്ധേയമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണിതെന്ന് സൂപ്പർ സോക്കോ പറയുന്നു. യുകെയിൽ സൂപ്പർ സോക്കോയുടെ ശ്രേണിയിൽ CUx, CUx Ducati പതിപ്പ്, TSx, TC, CPx, TC Max എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങളാണ് അണിനിരക്കുന്നത്.