New Update
ന്യൂഡല്‍ഹി: മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യം നല്കുമ്പോള് സമയപരിധി നിശ്ചയിക്കാനാവില്ല. വിചാരണ അവസാനിക്കുന്നതുവരെ ഇത് തുടരാമെന്നും കോടതി വിധിച്ചു.
Advertisment
ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മുന്‍കൂര്‍ ജാമ്യം ഒരു പ്രത്യേക കാലയളവില്‍ മാത്രമായി പരിമിതപ്പെടുത്തണമോ എന്ന കാര്യം ബെഞ്ച് പരിഗണിച്ചിരുന്നു.