മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​മ്പോ​ള്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നാ​വി​ല്ലെന്ന് സു​പ്രീം​കോ​ട​തി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

ന്യൂ​ഡ​ല്‍​ഹി: മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് സ​മ​യ​പ​രി​ധി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​മ്പോ​ള്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​നാ​വി​ല്ല. വി​ചാ​ര​ണ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​ത് തു​ട​രാ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. മു​ന്‍​കൂ​ര്‍ ജാ​മ്യം ഒ​രു പ്ര​ത്യേ​ക കാ​ല​യ​ള​വി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യം ബെ​ഞ്ച് പ​രി​ഗ​ണി​ച്ചി​രു​ന്നു.

×