ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പി നടത്തിയ നാടകീയ നീക്കത്തിനെതിരായി ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സംയുക്ത ഹര്‍ജി ഇന്നു പരിഗണിക്കും. രാവിലെ 11.30-നാണ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണിക്കുക. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
/sathyam/media/post_attachments/9j3jNPnGfWbuGxww68XX.jpg)
ഗവര്‍ണറുടെ നടപടി ദുരുദ്ദേശപരവും ഏകപക്ഷീയമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജസ്റ്റീസുമാരായ് എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണു വാദം കേള്‍ക്കുക. അതേസമയം, ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ സുപ്രീം കോടതിയില്‍ തടഞ്ഞു. തുടര്‍ന്നു മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതേസമയം, ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരും സുരക്ഷിതമായിരിക്കുന്നതായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us