പീഡനത്തെ തുടർന്നുള്ള ​ഗർഭം, ആദ്യ ഘട്ടത്തിൽ തന്നെ സഹായമെത്തിക്കണം; എല്ലാ ജില്ലകളിലും മെഡിക്കൽ ബോർഡ് വേണമെന്ന് സുപ്രീം കോടതി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, March 13, 2021

ഡൽഹി: പീഡന കേസുകളെക്കുറിച്ച് വിശദമായ പരിശോധിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക മെഡിക്കൽ ബോർഡുകൾ വേണമെന്ന് സുപ്രീം കോടതി. പീഡനത്തെതുടർന്ന് പെൺകുട്ടി ​ഗർഭിണിയാകുന്ന സാഹചര്യങ്ങളിൽ ആദ്യ ഘട്ടത്തിൽ തന്നെ ​ഗർഭഛിദ്രം നടക്കാൻ സഹായിക്കുന്നതാകണം മെഡിക്കൽ ബോർഡ്. പീഡനത്തിന് ഇരയായ ഹരിയാനയിലെ പതിനാലുകാരി ​ഗർഭം അലസിപ്പിക്കാൻ പ്രത്യേക അനുമതി തേടി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ ബഞ്ച് ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. പുറത്തറിയുന്ന പീഡനങ്ങളിൽ ആദ്യം തന്നെ സഹായമെത്തിക്കാൻ കഴിയും. എന്നാൽ പുറത്തറിയാത്ത പീഡനങ്ങളിൽ ഒരുപക്ഷെ ​ഗർഭിണിയായതിന് ശേഷമാകും നിയമത്തിന് മുന്നിലെത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ പീഡിയാട്രീഷൻ ​ഗൈനകോളജിസ്റ്റ് എന്നിവരുൾപ്പെട്ട മെഡിക്കൽ ബോർഡുകൾ ജില്ലകൾ തോറും സജീകരിക്കുന്നത് ആ​ഗ്രഹിക്കാത്ത ​ഗർഭധാരണങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പിതാവിന്റെ അടുത്ത ബന്ധുവാണ് ന​ഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി ​ഗർഭിണിയായപ്പോഴാണ് പീഡനവിവരം പുറത്തറിഞ്‍ത്.

ആറ് മാസമായതിനാൽ നിയമപരമായി ​ഗർഭഛിദ്രത്തിന് അനുവാദമില്ല. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്ര​ഗ്നൻസി നിയമപ്രകാരം 20 ആഴ്ചയ്ക്ക് ശേഷം ​ഗർഭഛിദ്രം നടത്താനാവില്ല.

×