ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി : ഉന്നാവ് പെൺകുട്ടിക്ക് വാഹനാപകടം ഉണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ച കൂടി സമയം നൽകി.
Advertisment
പെൺകുട്ടിയും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാൻ സാധിക്കാത്ത ആരോഗ്യസ്ഥിതിയിൽ ആണെന്നും അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ നാലാഴ്ച സമയം വേണമെന്നും സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈമാസം ഒന്നിന് കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.