സുപ്രീം കോടതി ജഡ്ജിമാർക്ക് നാളെ മുതൽ കോവിഡ് വാക്സിൻ ലഭിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 1, 2021

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാർക്ക് നാളെ മുതൽ കോവിഡ് വാക്സിൻ ലഭിക്കും. സുപ്രീം കോടതി കോംപ്ലക്സിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തിൽ ആണ് വാക്സിൻ കുത്തിവയ്പ്പ്. ജഡ്ജിമാർക്ക് പുറമെ അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ കേന്ദ്രത്തിൽ നിന്ന് കുത്തിവയ്പ്പ് സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലിലൂടെ രജിസ്ട്രേഷന്‍ നടത്തിയാണ് വാക്‌സിന്‍ നല്‍കുക.

×