23 വർഷമായി മകൻ പാക് ജയിലിൽ, മോചനം ആവശ്യപ്പെട്ട് 81കാരിയുടെ ഹർജി

New Update

ഡൽഹി; പാക് ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിനായി അമ്മ സുപ്രീംകോടതിയിൽ. സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റൻ സഞ്ജിത് ഭട്ടാചാര്യയുടെ മോചനത്തിനായാണ് 81 കാരിയായ അമ്മ  കമല ഭട്ടാചാര്യ ഹർജി നൽകിയത്. ഹർജിയിൽ വാദം കേൾക്കാം എന്നറിയിച്ച കോടതി കേന്ദ്ര സർക്കാരിനു നോട്ടിസ് അയച്ചു.

Advertisment

publive-image

നയതന്ത്ര ഇടപെടൽ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ആവശ്യമുണ്ട്. സമാന സാഹചര്യത്തിൽ ജയലിലുകളിൽ കഴിയുന്നവരുടെ പട്ടിക കാണേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ അജ്ഞാതമായ ജയിലിലാണ് കഴിഞ്ഞ 23 വര്‍ഷവും 9 മാസവുമായി മകന്‍ എന്നാണ് കമല ഹര്‍ജിയില്‍ പറയുന്നത്. മകനെതിരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ മകന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു.

1997 ഏപ്രിലിലാണ് ലാണ് മകനെ കാണാതായതായതായി അറിയിപ്പു ലഭിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ പട്രോളിങ് ഡ്യൂട്ടിക്ക് പോയ മകനെയും മറ്റൊരു വ്യക്തിയേയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്.

supreme court of india
Advertisment