ന്യൂഡല്‍ഹി: കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി തിരുത്തി. ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ഇന്‍ഷുറന്‍സുള്ള പാവപ്പെട്ടവര്‍ക്ക് മാത്രമേ സൗജന്യ പരിശോധന നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
/sathyam/media/post_attachments/EtjTBY948L7Se9foh73q.jpg)
സ്വകാര്യ ലാബുകളടക്കം കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ പണം നല്‍കാന്‍ കഴിയുന്നവര്‍ക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കി.