സായിബാബയെ വെറുതെ വിട്ട വിധിക്ക് സ്റ്റേ, വിശദ പരിശോധന ആവശ്യമെന്ന് സുപ്രീംകോടതി

author-image
Charlie
New Update

publive-image

Advertisment

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.വിധിയില്‍ വിശദമായ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.

സായിബാബയേയും കൂട്ടുപ്രതികളേയും ജയില്‍ മോചിതരാക്കാനുള്ള വിധിയാണ് ഇതോടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. . ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് ബേല എം ത്രിവേദിയുമാണ് അപ്പീല്‍ പരിഗണിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ദില്ലി സര്‍വകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. ദില്ലി സര്‍വകലാശാലയ്ക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു സായിബാബയ്‌ക്കെതിരായ കേസ്.
ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ചാണ് സായിബാബയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്ന് മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണക്കോടതിയുടെ 2017ലെ ഉത്തരവ് ചോദ്യം ചെയ്ത് സായിബാബ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു.

Advertisment