അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ പതിനെട്ടിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ;  മധ്യസ്ഥ ചർച്ച രഹസ്യമായിരിക്കണം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 18, 2019

ഡല്‍ഹി : അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ പതിനെട്ടിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഹർജിയിൽ വാദം കേൾക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി പറഞ്ഞു.

മധ്യസ്ഥ ചർച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. കേസിൽ വാ​ദം പൂർത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുറച്ച് സമയം കൂടുതൽ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.

×