New Update
/sathyam/media/post_attachments/6UKY4kfvr9r0oqStJgRG.jpg)
ന്യൂഡല്‍ഹി ; തെരുവുനായ ആക്രമണം വര്‍ധിക്കുന്നതിനെതിരെ നല്‍കിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് ആണ് ഇക്കാര്യമറിയിച്ചത്.കേരളത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിനെതിരെയാണ് ഹരജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ തെരുവുനായ ആക്രമണമാണ് സംസ്ഥാനത്തുള്ളതെന്നും ഹരജിയില്‍ പറയുന്നു.
Advertisment
തെരുവുനായ ആക്രമണം സംബന്ധിച്ച് പഠനം നടത്തിയ കമീഷന്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യപ്പെടണമെന്നും ഹരജിയിലുണ്ട്.പേവിഷബാധക്കെതിരായ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടികളടക്കമുള്ളവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ജീവഹാനി പോലും സംഭവിക്കുന്നതായും ഹരജിയില്‍ വ്യക്തമാക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us