നടി സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ

ഫിലിം ഡസ്ക്
Wednesday, October 30, 2019

അഭിനയ മികവ് കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ജേതാവുകൂടിയായ സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2016- ല്‍ സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ബൈ ദ പീപ്പിള്‍, കാഞ്ചിപുരത്തെ കല്യാണം, തിരക്കഥ, പുതിയ മുഖം, സ്വപ്‌ന സഞ്ചാരി, കഥ തുടരുന്നു, അയാളും ഞാനും തമ്മില്‍, തത്സമയം ഒരു പെണ്‍കുട്ടി, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, ഈട, തീവണ്ടി, അതിരന്‍… ഇങ്ങനെ നീളുന്നു സുരഭി ലക്ഷ്മി അഭിനയിച്ച സിനിമകള്‍.

×