Advertisment

മമ്മൂട്ടി കരയുന്നത് കാണാനാണ് ഇഷ്ടം, മോഹന്‍ലാല്‍ ചിരിക്കുന്നതും: സുരഭി ലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

മമ്മൂട്ടി കരയുന്നതും മോഹന്‍ലാല്‍ ചിരിക്കുന്നതും കാണാനാണ് തനിക്ക് ഇഷ്ടമെന്ന് നടി സുരഭി ലക്ഷ്മി. ഒരു സ്വകാര്യ എഫ്എം ചാനലിന്റെ പ്രോഗ്രാമിനിടെ ഇവരിൽ ആരുടെ ആരാധികയാണെന്ന ചോദ്യത്തിനാണ് നടി വളരെ വേറിട്ട ഒരു മറുപടി നൽകിയത്. കൂടാതെ ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെ കുറിച്ചും, മമ്മൂട്ടി സിനിമയെ കുറിച്ചും സുരഭി മനസ്സ് തുറന്നു.

Advertisment

publive-image

എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്.

അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ‘കിലുക്കം’ പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്”.

surabhi lakshmi
Advertisment