1000 രൂപയുടെ പർച്ചേഴ്സ് കൂപ്പണും പെട്രോളും ഉൾപ്പടെ 12 സമ്മാനങ്ങൾ; ഡെലിവറി ബോയിയെ ഞെട്ടിച്ച് സുരഭി

author-image
ഫിലിം ഡസ്ക്
New Update

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്ക്ക് ​ഗംഭീര സർപ്രൈസ് നൽകി നടി സുരഭി ലക്ഷ്മി. പുതിയ ഷോർട്ട്ഫിലിം ഫുഡ് പാത്ത് മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന് ഇടയിലാണ് താരവും അണിയറ പ്രവർത്തകരും ചേർന്ന് സർപ്രൈസ് സമ്മാനങ്ങൾ നൽകിയത്. ഫുഡുമായി എത്തിയ ഡെലിവറി ബോയിയെ പന്ത്രണ്ട് പേപ്പർ കപ്പുകളുമായാണ് സുരഭിയും സംഘവും കാത്തിരുന്നത്.

Advertisment

publive-image

ഓരോ കപ്പുകൾക്കും താഴെയായി വ്യത്യസ്ത സമ്മാനങ്ങൾ ഉണ്ടായിരുന്നു. 12 കപ്പുകളിൽ നിന്ന് ആറെണ്ണം എടുക്കാനാണ് അവസരം ഉണ്ടായിരുന്നത്.  എറണാകുളത്തെ ഏവിയേഷൻ വിദ്യാർഥിയായ വടകര സ്വദേശിയായ സമീറിനാണ് അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിച്ചത്. പണം, ബാ​ഗ്, പെട്രോൾ അടിക്കാൻ 500 രൂപ, പർച്ചേഴ്സ് കൂപ്പൺ, ഫുഡ് കിറ്റ് അങ്ങനെ നിരവധി സമ്മാനങ്ങൾ സമീറിന്റെ കൈയിൽ എത്തി.

ആറു സമ്മാനങ്ങൾ എന്നു പറഞ്ഞെങ്കിലും കാത്തുവച്ചിരുന്ന എല്ലാ സമ്മാനങ്ങളും സമീറിന് തന്നെ നൽകുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുരഭി വിഡിയോ പങ്കുവെച്ചത്.

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിനുവേണ്ടിയാണ് സമീർ ഒഴിവുസമയത്ത് ജോലി ചെയ്യാൻ ഇറങ്ങിയത്. സുരഭിലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിന്റെയും പ്രതീക്ഷിക്കാതെ സമ്മാനം ലഭിച്ചതിന്റെയും അമ്പരപ്പിലായിരുന്നു സമീർ.

സ്വന്തം മകൻ വിശന്നിരിക്കുമ്പോഴും വലിയ വീട്ടിലെ കുട്ടിക്ക് ഭക്ഷണമെത്തിക്കാൻ ഓടിയെത്തുകയും താമസിച്ച് പോയതിന്റെ പേരിൽ ചീത്ത കേൾക്കുകയും ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കഥയാണ് ഫുഡ്പാത്തിൽ പറയുന്നത്. ജിത്തു കെ. ജയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കാലടി സർവകലാശാലയിലെ അധ്യാപകനായ വിനോദ്കുമാർ അതീതിയാണ്. അയൂബ് കച്ചേരിയാണ് നിർമാണം.

all video news viral video
Advertisment