ഡല്‍ഹി : സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ തള്ളി കേന്ദ്രമന്ത്രി സുരേഷ് അങ്കടി. രാജ്യത്തെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എപ്പോഴും തിരക്കാണ്, കൂടാതെ ധാരാളം ആളുകൾ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സുരേഷ് അങ്കടി പറഞ്ഞു.
/sathyam/media/post_attachments/lnSDErxTQiOhWA8yQWVg.jpg)
മൂന്ന് വർഷം കൂടുമ്പോൾ ചിലപ്പോൾ സമ്പദ്ഘടന താഴേക്ക് പോകും. എന്നാൽ വൈകാതെ അത് മുകളിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് സമ്പദ്ഘടന തകർന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ ഈ വിഷയം ഉയർത്തിക്കാട്ടാനും പാർട്ടികൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.