ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ബിജെപിയ്ക്കുള്ളില്‍ അഴിച്ചുപണി; നേതൃസ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിച്ചേക്കും ?

New Update

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നു സൂചന. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം.

Advertisment

publive-image

സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. പാല ബിഷപ്പിനെ സുരേഷ് ഗോപി സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന.

ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയവും മത നേതാക്കള്‍ക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പാർട്ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടായില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

അഴിച്ചുപണിയില്‍ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെത്താന്‍ തടസമെന്നുമാണ് ആര്‍.എസ്.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.

suresh gopi
Advertisment