ആരാണ് എനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് അറിയില്ല, ഇപ്പോൾ വിമർശിക്കുന്നവർ ഞാന്‍ മരിച്ചാൽ എല്ലാം തിരുത്തിപ്പറയും, അന്ന് അവർ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും, അപ്പോൾ അതെല്ലാം മുകളിലിരുന്ന് താന്‍ കേട്ടുകൊള്ളാമെന്ന് സുരേഷ് ഗോപി

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: തന്നെ അനാവശ്യമായി വിമർശിക്കുന്നവരിൽ പലരും താൽക്കാലിക സൗകര്യത്തിനു വേണ്ടി ചെയ്യുന്നവരാണെന്ന് ചലച്ചിത്ര നടന്‍ സുരേഷ് ഗോപി. ഇപ്പോൾ വിമർശിക്കുന്നവർ താൻ മരിച്ചാൽ എല്ലാം തിരുത്തിപ്പറയും.

Advertisment

publive-image

അന്ന് അവർ തന്റെ നല്ല പ്രവൃത്തികളുടെ ചരിത്രവും സത്യസന്ധതയും ചികഞ്ഞെടുക്കും. അപ്പോൾ അതെല്ലാം മുകളിലിരുന്ന് താന്‍ കേട്ടുകൊള്ളാമെന്നും സുരേഷ് ഗോപി പറഞ്ഞു.

താൻ പെട്ടെന്ന് മുളച്ചുവന്ന ഒരു രാഷ്ട്രീയക്കാരനല്ല. എല്ലാ പാർട്ടിയിലെ നേതാക്കൾക്കു വേണ്ടിയും സൂമൂഹ്യ വിഷയങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. തന്നെ സിനിമയിൽ നിന്ന് ഇല്ലാതാക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾ ഏറെ വേദനിപ്പിച്ച അനുഭവങ്ങളും നിറകണ്ണുകളോടെ അദ്ദേഹം തുറന്നുപറഞ്ഞു.

ആരാണ് ഇത്തരത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വമ്പൻ ചിത്രങ്ങൾക്കിടയിൽ ‘കാവൽ’ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ നല്ല വാക്കുകൾ കൊണ്ട് മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment