/sathyam/media/post_attachments/10Qj0jfoYWzsiC3ObPco.jpg)
തൃശൂര്‍: തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ ജയിക്കണം. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വോട്ട് നോട്ടയ്ക്ക് അല്ലെങ്കില്‍ സിപിഎമ്മിനെതിരെ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. കെഎന്‍എ ഖാദര്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി അറിയാം. തലശേരിയില്‍ വോട്ട് ഷംസീറിനെതിരെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.