/sathyam/media/post_attachments/6GWfOP2zklsvR3JdZI0I.jpg)
നാളികേര വികസന ബോര്‍ഡ് അംഗമായി ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് ഐകകണ്ഠേനയാണ് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. ബോര്‍ഡ് ഡയറക്ടര്‍ വി എസ് പി സിങ് ആണ് ഉത്തരവിറക്കിയത്.
പുതിയ ഉത്തരവാദിത്തം ലഭിച്ചതിന്റെ സന്തോഷം ജനങ്ങളുമായി പങ്കുവച്ച് രാജ്യസഭാംഗം സുരേഷ് ഗോപി എം.പി. തന്നെ വിശ്വസിച്ചേല്‍പ്പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിറവേറ്റാന്‍ പരിശ്രമം നടത്തുമെന്നും ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ താരം അറിയിച്ചു.
സുരേഷ് ഗോപി എം.പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം:
കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്!
ഇന്ത്യയുടെ Coconut devolopment boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏല്‍പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us