തിരുവനന്തപുരം: അരിവിതരണ വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്.
/sathyam/media/post_attachments/uR5RVGqNYdaTpwif1yiz.jpg)
ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിർവഹിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. സ്പ്രിംഗ്ലർ കൊടിയ തട്ടിപ്പായിരുന്നുവെന്നും സ്പ്രിംഗ്ലർഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടൽ നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു.
അതേസമയം, കിറ്റ് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.