മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. അന്യഭാഷ ചിത്രങ്ങളിലും സുരേഷ് ഗോപി തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ തെലുങ്ക് സിനിമയെ കുറിച്ചാണ് പ്രേക്ഷകരുടെ ഇടയിലെ ചർച്ച.
/sathyam/media/post_attachments/LSpIWEUtgtwvd46bjJBH.jpg)
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്‍നാഥ് ഒരുക്കുന്ന ചിത്രം ഫൈറ്ററില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.
എന്നാൽ, ഈ പ്രചരണം തള്ളിയിരിക്കുകയാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ.
തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ ടീമൂം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.