New Update
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടൻ സുരേഷ് ഗോപി ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ താരം സിനിമാതിരക്കിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ എം.പി. കൂടിയായ
സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബി.ജെ.പി.ക്ക് താത്പര്യമുണ്ട്.
Advertisment
എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാർച്ച് അഞ്ചുമുതൽ അദ്ദേഹം കടക്കുമെന്നാണ് വിവരം.പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അങ്ങനെയെങ്കിൽ അദ്ദേഹംമത്സരിക്കാനിടയില്ല.