എല്ലാം പഴയത് പോലെയാവാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു; എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡസ്ക്
Friday, August 9, 2019

കേരളത്തില്‍ തുടര്‍ന്നുവരുന്ന മഴക്കെടുതിയില്‍ എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ടോള്‍ ഫ്രി നമ്പര്‍, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍, കെ.എസ്.ആര്‍.ടി.സി എന്നിവരുടെ നമ്പറുകളാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് റെയ്‌ന പങ്കുവെച്ചത്.

തങ്ങളുടെ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. ഇത് തികച്ചും വിനാശകരമാണ്. നിമിഷംതോറും സാഹചര്യം വഷളാവുകയാണ്. എല്ലാം പഴയത് പോലെയാവാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുെന്നും താരം പറയുന്നു. സഹായങ്ങള്‍ക്കായി എമര്‍ജന്‍സി നമ്പറുകള്‍ താരം ഷെയര്‍ ചെയ്യുന്നു.

×