കേരളം

പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുമരണം; ഗുരുതരാവസ്ഥയിലായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍; സിഎഫ്എല്‍ടിസിയിലെ സര്‍ജിക്കല്‍ സ്പിരിറ്റ് മോഷ്ടിച്ച് കഴിച്ചതെന്ന് സംശയം

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, June 16, 2021

കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടുമരണം. കടുവാത്തോട് സ്വദേശികളായ പ്രസാദും മുരുകാനന്ദനുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ചയാണ് സംഭവം.സിഎഫ്എല്‍ടിസിയിലെ സര്‍ജിക്കല്‍ സ്പിരിറ്റ് മോഷ്ടിച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് കഴിച്ചതായാണ് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സര്‍ജിക്കല്‍ സ്പിരിറ്റ് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മുരുകാനന്ദന്‍. മുരുകാനന്ദന്റെ സുഹൃത്താണ് പ്രസാദ്. സ്പിരിറ്റ് കഴിക്കാന്‍ കൂടെ ഉണ്ടായിരുന്ന രാജീവും ഗോപിയും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

×