തന്‍റെ ഏറ്റവും പുതിയ ചിത്രം ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുളള തീരുമാനത്തെക്കുറിച്ച് സൂര്യ ഒന്നു കൂടി ആലോചിക്കണമെന്ന് സംവിധായകന്‍ ഹരി. താരത്തിനെഴുതിയ തുറന്ന കത്തിലാണ് സംവിധായകന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
/sathyam/media/post_attachments/mfJxwvl6rS2ubGRTpPWf.jpg)
കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ സൂരറായി പൊട്രു ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള സൂര്യയുടെ തീരുമാനത്തിന് ആരാധകരില്‍ നിന്നടക്കം സമ്മിശ്ര പ്രതികരണമാണ്. വിതരണക്കാരും എക്സിബിറ്റേഴ്സും അതൃപ്തി നേരത്തെ തന്നെ അറിയിച്ചുവെന്നാണ് സൂചന. ആ സാഹചര്യത്തിലാണ് ഹരിയുടെ തുറന്ന കത്ത്. സൂര്യ നായകനായ സീരിസിന്‍റെ സംവിധായകനാണ് ഹരി.
കുറച്ച് വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്‍റെ വിചാരങ്ങള്‍ പങ്കുവയ്ക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കത്ത്. ഒരു ആരാധകനെന്ന നിലയില്‍ സൂര്യയുടെ ചിത്രങ്ങള്‍ തീയറ്ററില്‍ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ OTT പ്ലാറ്റ്ഫോമില്‍ അല്ലെന്നുമാണ് ഹരി പറയുന്നത്.