സുശാന്തിന്റെ ത്രീ ഡി രംഗോലി വരച്ച് ആരാധിക, വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

ന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 3 ഡി ചിത്രം രംഗോലിയില്‍ തീര്‍ത്ത് ആരാധിക. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് വിട നല്‍കിയും നിരവധി കുറിപ്പുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതിനിടെയാണ് ശിഖ ശര്‍മ്മ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുശാന്തിന്റെ 3ഡി രംഗോലി ശ്രദ്ധേയമാകുന്നത്.

Advertisment

publive-image

താന്‍ വരച്ച സുശാന്തിന്റെ ചിത്രത്തിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ആരാധിക. ജൂണ്‍ 14 നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്‍രെ മരണത്തിന് ബോളിവുഡ് മാഫിയകളാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. മരണത്തില്‍ അന്വേണം നടത്തുകയാണ് പൊലീസ് ഇപ്പോള്‍.

https://www.instagram.com/shikha.s_art/?utm_source=ig_embed

susanth singh rajputh susanth singh
Advertisment