ഫിലിം ഡസ്ക്
Updated On
New Update
മുംബൈ: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ നവംബർ മുതൽ വിഷാദത്തിനു ചികിത്സയിലായിരുന്നെന്ന് ഡോക്ടർമാർ. മനോരോഗ വിദഗ്ധരായ 4 ഡോക്ടരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
Advertisment
നടന്റെ ഫ്ലാറ്റിൽ നിന്ന് വിഷാദ രോഗത്തിനുള്ള മരുന്നുകളും ചികിത്സാ കുറിപ്പടികളും കണ്ടെത്തിയിരുന്നെങ്കിലും ആദ്യമായാണു ഡോക്ടർമാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നത്.
ഇതുവരെ 40 പേരുടെ മൊഴിയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് സിബിഐയ്ക്കു കൈമാറണമെന്ന് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ടതിനു പിന്നാലെ മുംബൈ പൊലീസ് അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്.