ഫിലിം ഡസ്ക്
Updated On
New Update
മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ദുരൂഹമരണം പുനരാവിഷ്‌ക്കരിക്കാനൊരുങ്ങി സിബിഐ സംഘം. എയിംസ് ആശിപത്രിയിലെ ഡോക്ടര്‍മാര്‍, സുശാന്തിന്റെ സഹോദരി, നടനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന സിദ്ദാര്‍ത്ഥ് പദാനി എന്നിവരും വീട്ടില്‍ സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാന്ദ്രയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്.
Advertisment
നടന്റെ മരണം കൊലപാതം ആകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് അന്വേഷണത്തില്‍ ഇത്തരത്തിലൊരു മാര്‍ഗ്ഗം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
നടന്റെ ജീവിതരീതികളെക്കുറിച്ചും അടുപ്പമുള്ളവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ട്. ജൂണ്‍ 14-ാം തിയതി ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.