മുംബൈ; സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. സാമുവലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
/sathyam/media/post_attachments/wWO0p3J4yFIMlPivstYb.jpg)
കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി സാമുവൽ മിറാൻഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിനും ബന്ധമുണ്ടെന്ന അന്വേഷണ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
സുശാന്തിന്റെ ഹൗസ് കീപ്പിങ് മാനേജരായിരുന്നു സാമുവൽ. കഴിഞ്ഞ വർഷം മെയിൽ റിയ ചക്രബർത്തിയാണ് ഇയാളെ സുശാന്തിന്റെ വീട്ടിൽ ജോലിക്ക് നിയമിക്കുന്നത്. വീട്ടിലെ ചിലവുകളെല്ലാം നോക്കിയിരുന്നത് സുശാന്തായിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കുമരുന്ന് വിതരണം ചെയ്യാനും റിയയെ സഹായിച്ചത് സാമുവലാണെന്നാണ് താരത്തിന്റെ കുടുംബത്തിന്റെ ആരോപണം.