ആത്മഹത്യ ഒന്നിനും പരിഹാരമല്ല, തോൽവികൾ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശവുമായി സുശാന്തിന്റെ 'ചിച്ചോരെ'; കേരളത്തെ പിടിച്ചുലച്ച   2018ലെ  പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക്  സുശാന്ത് നൽകിയത് ഒരു കോടിരൂപ! 

author-image
ഫിലിം ഡസ്ക്
New Update

സുശാന്തിന്റെ മരണവാർത്തയോടൊപ്പം വലിയ ചർച്ചയാവുകയാണ് 2019 ൽ പുറത്തിറങ്ങിയ 'ചിച്ചോരെ' എന്ന ചിത്രം. നിതേഷ് തിവാരി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുശാന്താണ് നായകനായി അഭിനയിച്ചത്. ആത്മഹത്യക്കെതിരെ സംസാരിക്കുന്ന ചിത്രമാണ് ചിച്ചോരെ. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും തോൽവികൾ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശമാണ് ചിത്രം നൽകുന്നത്.

Advertisment

publive-image

അതുകൊണ്ടുതന്നെ അതേ ചിത്രത്തിലെ നായകൻ തന്നെ ആത്മഹത്യ ചെയ്തു എന്നത് വിശ്വസിക്കാനാകുന്നില്ല ആരാധകർക്കും സിനിമാലോകത്തിനും. ചിത്രത്തിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. ശ്രദ്ധാ കപൂറാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.

സുശാന്ത് അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ജൂൺ മൂന്നിന് സുശാന്ത് ഇൻസ്റ്റഗ്രമിൽ ഒരു പോസ്റ്റ് പങ്കിടുകയുണ്ടായി. അദ്ദേഹം വിഷാദത്തിലൂടെ കടന്നു പോവുകയായിരുന്നു എന്ന് സൂചിപ്പിക്കുന്ന വരികളും മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകളുമാണ് ആ കുറിപ്പിലുള്ളത്.

മരിക്കുന്നതിന് തലേദിവസം സുശാന്ത് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് നടന്‍ ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപയുടെ സഹായമാണ് സുശാന്ത് നൽകിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് അഭിനയരംഗത്ത് എത്തിയത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മൈ ലൈഫ് എന്ന നോവൽ കൈ പോ ച്ചെ എന്ന പേരിൽ നിർമ്മിച്ച ചിത്രത്തിലൂടെ സുശാന്ത് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയായിരിന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

all news susanth singh susanth singh rajputh
Advertisment