New Update
മുംബൈ: സുശാന്ത് കേസിൽ തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമം നീചമായ രാഷ്ട്രീയമാണെന്ന് മന്ത്രി ആദിത്യ താക്കറെ. സർക്കാരിന്റെ ജനപ്രീതിയിൽ അസൂയ പൂണ്ടവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ആദ്യമായി നടത്തിയ പരസ്യപ്രതികരണത്തിൽ ആദിത്യ താക്കറെ വ്യക്തമാക്കി.
Advertisment
അതിനിടെ, ബിഹാർ സർക്കാരിന്റെ സിബിഐ അന്വേഷണ പ്രഖ്യാപനത്തിനെതിരെ മഹാ വികാസ് അഘാഡി നേതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എങ്ങനെയാണ് ബിഹാർ സർക്കാരിന്റെ പരിധിയിൽ വരികയെന്ന് എന്ന് എൻസിപി വക്താവ് നവാബ് മാലിക് ചോദിച്ചു.
കോവിഡ് നിയന്ത്രണത്തിൽ പരാജയപ്പെട്ട ബിഹാർ മുഖ്യമന്ത്രി ഭരണപരാജയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.