ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല, സഹായിച്ചുമില്ല; സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി സഹപ്രവര്‍ത്തക

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അകാല നിര്യാണത്തിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം. നിരൂപകരും ആരാധകരും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട നടനാണ് സ്വയം അരങ്ങൊഴിഞ്ഞ് യാത്രയായത്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സുശാന്തിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനി.

കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിനിമയിലെ ബന്ധങ്ങൾ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി കൂട്ടിച്ചേർത്തു.

2019 ൽ സുശാന്ത് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. സിനിമകൾ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളർത്തിയെന്ന സൂചനയാണ് സപ്ന ഭവാനി നൽകുന്നത്.

ആർ. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തിൽ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുൾ കലാം, രബീന്ദ്രനാഥ ടാ​ഗോർ, ചാണക്യൻ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. ദിൽബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നീണ്ടു പോയി.

സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയൻ ആത്മഹത്യ ചെയ്ത് ആറു ദിവസങ്ങൾക്കു ശേഷമാണ് നടനെയും മരിച്ച നിലയിൽ കണ്ടെത്തിയത് എന്നതാണു യാദൃശ്ചികത. ജൂൺ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ദിശ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിശ താഴേയ്ക്ക് ചാടിയത്.

സംഭവത്തിൽ ദിശയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കാമുകൻ രോഹന്‍ റോയുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ പ്രവര്‍ത്തിച്ചിരുന്നു.

Advertisment