ദിഷ വിടവാങ്ങിയത് വിശ്വസിക്കാനാകുന്നില്ല, മുൻ മാനേജര്‍ക്ക് അന്ത്യാഞ്ജലിയുമായി സുശാന്ത് സിംഗും വരുണ്‍ ശര്‍മ്മയും

author-image
ഫിലിം ഡസ്ക്
New Update

മുൻ മാനേജര്‍ ദിഷ സലൈന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നടൻ സുശാന്ത് സിംഗ് രജ്‍പുത്. ദിഷയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നുവെന്ന് സുശാന്ത് സിംഗ് രാജ്‍പുത് പറഞ്ഞു.

Advertisment

publive-image

ദിഷയുടെ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നത് ആണ്. അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സുശാന്ത് സിംഗ് രജ്‍പുത് എഴുതുന്നു. വരുണ്‍ ശര്‍മ്മയുടെയും മുൻ മാനേജറാണ് ദിഷ സലൈൻ.

തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ് എന്നാണ് വരുണ്‍ ശര്‍മ്മ പ്രതികരിച്ചിരിക്കുന്നത്. സംസാരിക്കാനാകുന്നില്ല. ഒരുപാട് ഓര്‍മകളുണ്ട്. സ്‍നേഹമുള്ള ആളും പ്രിയപ്പെട്ട സുഹൃത്തുമാണ്. മിസ് ചെയ്യും. ദിഷ പോയെന്ന് വിശ്വസിക്കാനാകുന്നില്ല. വളരെ നേരത്തെ പോയെന്നും വരുണ്‍ ശര്‍മ്മ എഴുതുന്നു.

മുംബൈയിലെ കെട്ടിടത്തില്‍ നിന്ന് ദിഷ ചാടിമരിക്കുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ദിഷയുടെ മരണത്തിന് മുമ്പ് പ്രതിശ്രുത വരനൊപ്പമാണ് ഉണ്ടായിരുന്നത് എന്നുമാണ് വാര്‍ത്ത. ദിഷയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

DISHA DEATH SUSHANTH SINGH
Advertisment