ഹിന്ദി സിനിമാ ലോകത്ത് ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ ശ്രദ്ധേയനായ യുവ നടൻ സുശാന്ത് സിംഗിന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
/sathyam/media/post_attachments/NHIu6wIuWIilZ7LG17If.jpg)
ഹിന്ദി സിനിമയിലെ വേര്‍തിരിവാണ് സുശാന്ത് സിംഗിന്റെ മരണത്തിന് കാരണമെന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. സുശാന്തിന്റെ മരണം വലിയ വിവാദങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം സുശാന്തിന്റെ വേര്‍പാടില്‍ സങ്കടം വ്യക്തമാക്കിയും അദ്ദേഹം അനുഭവിച്ച വേദന മനസ്സിലാക്കിയും താരത്തിന് കത്തുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേതാ സിംഗ് കിര്‍തി.
ഭൗതികമായ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല എന്ന് അറിയാം. വലിയ വേദനകളിലൂടെ നീ കടന്നുപോയിരുന്നുവെന്ന് എനിക്ക് അറിയാം. നീയൊരു കരുത്തനായ പോരാളിയായിരുന്നുവെന്ന് എനിക്ക് അറിയാം.
ധൈര്യത്തോടെ പോരാടിയിരുന്നു. ക്ഷമിക്കൂ മകനെ. നീ കടന്നുപോയ വേദനകള്‍ക്ക് എല്ലാം ക്ഷമ ചോദിക്കുന്നു. നിന്റെ വേദനകള്‍ എനിക്ക് എടുക്കാൻ പറ്റുമെങ്കില്‍ എന്റെ സന്തോഷങ്ങളെല്ലാം ഞാൻ നിനക്ക് തന്നേനെയെന്ന് സുശാന്ത് സിംഗിന്റെ സഹോദരി എഴുതിയ തുറന്ന കത്തില്‍ പറയുന്നു.