Advertisment

പോലീസ് ഒളിവിൽപ്പോയത് കേട്ടിട്ടുണ്ടോ ?

New Update

അതെ ഒരുകൂട്ടം പോലീസുകാർ ഇപ്പോൾ ഒളിവിലാണ്. അതും മഹാനഗരമായ മുംബൈയിൽ. മുംബൈ മുൻസിപ്പൽ കോർപ്പ റേഷൻ അധികാരികളെ ഭയന്നാണ് അവർ ഒളിവിൽപ്പോയത്.

Advertisment

publive-image

ബീഹാർ സ്വദേശിയും ബോളിവുഡ് താരവുമായിരുന്ന സുശാന്ത്‌സിംഗ് രാജ് പുത് ഇക്കഴിഞ്ഞ ജൂൺ 14 ന് മുംബയിലെ വസതിയിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടത്തുന്ന അന്വേഷ ണത്തിൽ തൃപ്തരല്ലാതെ സുശാന്തിന്റെ കുടുംബം ബീഹാ റിലെ പാറ്റ്നയിൽ നൽകിയ പരാതിയുടെ അടി സ്ഥാനത്തിൽ ബീഹാർ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഒരു 6 അംഗ SIT ടീം രൂപീകരിച്ച് അവരെ കഴിഞ്ഞയാഴ്ച മുംബൈക്ക് അയക്കുകയുമായിരുന്നു.

എന്നാൽ മുംബൈ പോലീസ് ബീഹാർ SIT യുമായി ഒരു സഹകരണത്തിനും തയ്യാറായില്ല എന്നുമാത്രമല്ല അന്വേഷണത്തിന്റെ ഒരു വിവരങ്ങളും അവർക്ക് നൽകാൻ തയ്യറായതുമില്ല. ബീഹാർ പോലീസ് സ്വന്തം നിലയിൽ നടത്തിവന്ന അന്വേഷണം അതോടെ വഴിമുട്ടി.

ഇതേത്തുടർന്നാണ് ബീഹാർ SIT യ്ക്ക് നേതൃത്വം നൽകുന്നതിനായി ബീഹാർ സർക്കാർ നിയോ ഗിച്ച പാറ്റ്ന എസ്.പി വിനയ് തിവാരി ഐപിഎസ് നെ മുംബയിലെത്തിയയുടൻ ബലപ്രയോഗത്തിലൂടെ ബിഎംസി ഉദ്യോഗസ്ഥർ ക്വാറന്‍റൈന്‍ ചെയ്യുകയും അതുവഴി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലും വാക്‌പോരും മുറുകുകയുമായിരുന്നു.

publive-image

മഹാരാഷ്ട്ര സർക്കാർ നടപടി നിരുത്തരവാദപരമെന്ന് ബീഹാർ മുഖ്യമന്ത്രി പ്രഖ്യാപി ച്ചതിനുപിന്നാലെ മഹാരഷ്ട്ര പോലീസിനെ തിരേ ഗുരുതര ആരോപണങ്ങളുമായി ബീഹാർ ഡിജിപി. G .പാണ്ഡേയും രംഗത്തുവന്നു. " ഐപിഎസ് അധികാരിയെ ബലമായി ക്വാറന്‍റൈന്‍ ചെയ്തവർ സുശാന്ത് സിംഗ് മരിച്ചിട്ട് 50 ദിവസം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തില്ലെന്ന് മാത്രമല്ല ഞങ്ങളോടവർ സംസാരിക്കാനും തയ്യറാകുന്നില്ല. എവിടെയോ എന്തൊക്കെയോ ഒളിച്ചുകളിയുണ്ട്. " ഇതായിരുന്നു ഡിജിപി യുടെ പ്രസ്താവന.

publive-image

ബീഹാർ ഡിജിപി പാണ്ഡെയുടെ പ്രസ്താവനയെത്തുടർന്ന് ബിഎംസി അധികാരികളും ഉദ്യോഗസ്ഥരും പോലീസും ബീഹാറിലെ SIT ടീമിനെ പിടികൂടാനായി ഇന്ന് രംഗത്തിറങ്ങി. അവർ താമസിച്ചിരുന്ന ഹോട്ടലുൾപ്പെടെ പല സ്ഥലത്തും അവർ അന്വേഷണം നടത്തി. ബീഹാറിൽ നിന്നുള്ള SIT ടീമിനെയും Quarantine ചെയ്യുക മാത്രമല്ല ബിഎംസി യുടെ ലക്ഷ്യം, മറിച്ച് പകർച്ചവ്യാധി നിയമം ലംഘിച്ചു പൊതുസ്ഥലങ്ങളിൽ ഇടപെട്ടതിന് കേസെടുത്ത് അറസ്റ്റ് ചെയ്യാനും കൂടിയാണ് അവരുടെ നീക്കം. അതോടെ ബീഹാർ SIT യുടെ അന്വേഷണം പൂർണ്ണമായും നിലപ്പിക്കുകയാണ് ലക്ഷ്യം.

ഈ വിവരം മണത്തറിഞ്ഞ ബീഹാർ SIT ടീം ഇന്നുച്ചയ്ക്കുശേഷം ഒളിവിൽപ്പോയിരി ക്കുകയാണ്. അവർ ഒളിവിൽക്കഴിയാൻ സാദ്ധ്യതയുള്ള ഇടങ്ങൾ ഇന്ന് രാത്രിയിൽ ബിഎംസി യും മുംബൈ പോലീസും റെയിഡ് ചെയ്യാൻ സാദ്ധ്യതയുണ്ട്.

publive-image

സംഭവത്തിൽ കുപിതനായ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ, സുശാന്ത് സിംഗിന്റെ ആത്മഹത്യയെപ്പറ്റി സിബിഐ അന്വേഷണ ത്തിന് ഇന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. എന്നാൽ കേസ് ഒരു കാരണ വശാലും സിബിഐ ക്ക് നൽകില്ലെന്ന് മഹാരാഷ്ട്രാ സർക്കാരും വ്യക്തമാക്കി.

ബീഹാറികൾക്കെതിരേ എപ്പോഴും ശക്തമായ നിലപാടെടുക്കുന്ന പാർട്ടികളാണ് ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമ്മാ ണസേനയും. " ഏക് ബീഹാറി സൗ ബീമാരി " എന്നാണവർ പറയുന്നതുതന്നെ. അതായത് ' ഒരു ബീഹാറി 100 മഹാമാരി ' എന്നാണർത്ഥം.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഈ സംഘർഷം ഏതുതലം വരെ പോകുമെന്നാണ് ആളു കൾ ഉറ്റുനോക്കുന്നത്

SUSHANTH CASE
Advertisment