സുശാന്ത് ആരെയോ ഭയന്നിരുന്നു; ഷാരുഖ് ഖാനും ഞാനും കഴിഞ്ഞാല്‍ മിനിസ്ക്രിനില്‍ നിന്ന് എത്തി ബിഗ് സ്‌ക്രീനില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയത് സുശാന്താണ്; ഇത് പലരെയും ചൊടിപ്പിച്ചിരുന്നു;സുശാന്തിന്റെ മരണം കൊല പാതകമോ? മാഫിയ ബന്ധങ്ങള്‍ വെളിപ്പെടുത്തി ശേഖര്‍ സുമൻ 

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും ഒഴിയുന്നില്ല. താരത്തിന്റെ മരണത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന് ആരോപിച്ച് ടെലിവിഷൻ താരം സുമൻ രംഗത്തെത്തി. ജസ്റ്റീസ് ഫോര്‍ സുശാന്ത് ഫോറം എന്ന ക്യാമ്പയിനും സുമൻ തുടക്കം കുറിച്ചു. കേസ് സിബിഐ ഏറ്റെടുക്കണമെന്നും സുമൻ ആവശ്യപ്പെട്ടു.

Advertisment

publive-image

സുശാന്തുന്റെ മരണത്തിന് പിന്നിലുളള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. സുശാന്ത് ആരെയോ ഭയന്നിരുന്നു. ഷാരുഖ് ഖാനും ഞാനും കഴിഞ്ഞാല്‍ മിനിസ്ക്രിനില്‍ നിന്ന് എത്തി ബിഗ്സ്ക്കീനില്‍ മിന്നുന്ന വിജയം കപസ്ഥമാക്കിയത് സുശാന്താണ്. ഇത് പലരെയും ചൊടിപ്പിച്ചിരുന്നുവെന്ന് സുമൻ പറഞ്ഞു. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് താൻ പറയുന്നതെന്നും സുമൻ കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല. ഇനിയും ചില കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കാനുണ്ട്. സുശാന്തിന് ജോലി സംബന്ധമായി ബന്ധപ്പെട്ട് ആരെങ്കിലും ശത്രുക്കള്‍ ഉണ്ടായിരുന്നോ? ഒരു മാസത്തിനിടെ 50 തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹം ആരെയെങ്കിലും ഭയന്നിരുന്നോ? അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല. അത് എവിടെ പോയി. ഇത്തരത്തിലുളള ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്. ഇത് ആത്മഹത്യയല്ല. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലുളള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

ഒരു നടന്റെ ഭാവി തീരുമാനിക്കുന്നതിന് ബോളിവുഡില്‍ സിൻഡിക്കേറ്റുകളും മാഫികളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുളള ചില മാഫികളില്‍ പ്രവര്‍ത്തിക്കുന്ന ബോളിവുഡ് സെലിബ്രറ്റികളെ തനിക്ക് അറിയാമെന്നും സുമൻ പറഞ്ഞു.

susanth singh suicide susanth singh rajputh susanth singh death susanth singh sekhar suman
Advertisment