New Update
എറണാകുളം: കാക്കനാട് പിടിയിലായ ലഹരി സംഘത്തെ നിയന്ത്രിച്ചത് ലഹരി സംഘത്തിലെ ടീച്ചര്‍ എന്ന് അറിയപ്പെട്ട സുസ്മിത ഫിലിപ്പ്. പ്രതികൾക്ക് സുസ്മിത വൻതോതിൽ സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചനയിൽ പങ്കാളിയെന്നും എക്സൈസ് പറഞ്ഞു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപ്പന നടന്നു. കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
Advertisment
മയക്കുമരുന്ന് ഇടപാടിൽ സുസ്മിത സജീവമായിരുന്നെന്ന് വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയിരുന്നു.