ഐശ്വര്യറായ്ക്കു പിന്നിലെ ഡാന്‍സര്‍മാര്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ സുശാന്ത് സിംഗ് രാജ്പുത്ത്;വീഡിയോ വൈറലാകുന്നു…

author-image
ഫിലിം ഡസ്ക്
New Update

അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത്തിനെക്കുറിച്ചുള്ള ഓര്‍മകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

Advertisment

14 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐശ്വര്യറായിയ്ക്ക് ഒപ്പം ഒരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന സുശാന്ത് സിങ് രജ്പുത്തിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഐശ്വര്യയുടെ ഡാന്‍സിന്റെ പശ്ചാത്തലത്തില്‍ നൃത്തം വെയ്ക്കുന്ന ഡാന്‍സേഴ്‌സില്‍ ഒരാളാണ് സുശാന്ത്.

ടെലിവിഷന്‍ താരവും സിനിമാനടനുമൊക്കെയാവും മുന്‍പ് ഷിയാമാക് ദാവറിന്റെ ഡാന്‍സ് ട്രൂപ്പില്‍ സുശാന്ത് പ്രവര്‍ത്തിച്ചിരുന്നു.

publive-image

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങില്‍ ഐശ്വര്യറായ് ബച്ചന്‍ നൃത്തപ്രകടനം നടത്തിയപ്പോള്‍ പശ്ചാത്തലത്തിലെ നര്‍ത്തകരില്‍ ഒരാളായിരുന്നു താരം.

ഐശ്വര്യ റായ് ബച്ചനും ഹൃത്വിക് റോഷനും ഒന്നിച്ചെത്തിയ ധൂം എഗെയ്ന്‍ സോംഗിന്റെ പശ്ചാത്തലത്തിലും ഡാന്‍സ് ചെയ്യുന്ന സുശാന്തിനെ കാണാം. സാര നാച്ചെ ദിഖ, ജലഖ് ദിഖ്ല ജാ തുടങ്ങിയ ഡാന്‍സ് റിയാലിറ്റി ഷോകളിലും സുശാന്ത് പങ്കെടുത്തിരുന്നു.

ഒരു റിയാലിറ്റി ഷോയ്ക്കിടെ നടന്നൊരു സംഭവം സുശാന്ത് ഒരിക്കല്‍ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു, ”ആക്ടിന്റെ ഭാഗമായി ഞാന്‍ ഐശ്വര്യയെ ഉയര്‍ത്തേണ്ടതായിരുന്നു.

സമയമായപ്പോള്‍ ഞാന്‍ അവരെ എടുത്തുയര്‍ത്തി. പക്ഷേ താഴെയിറക്കാന്‍ മറന്നു, ഒരു മിനിറ്റോളം അങ്ങനെ തുടര്‍ന്നു.

എന്തുകൊണ്ടാണ് ഞാന്‍ താഴെയിറക്കാത്തതെന്ന് ഐശ്വര്യ ചിന്തിച്ചുകാണും.” സുശാന്ത് പറയുന്നു. പിന്നെയും പല വേദികളിലും സുശാന്ത് ഐശ്വര്യയ്‌ക്കൊപ്പം നൃത്തം ചെയ്തു.

susanth viral video viral video
Advertisment