സുസുക്കി സ്വിഫ്റ്റിന്റെ പുതിയ പരിമിത പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 10, 2020

സുസുക്കി സ്വിഫ്റ്റിന്റെ പുതിയ പരിമിത പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ തനിമ നിലനിർത്തുന്നതിനായി, സുസുക്കി മോഡലിന്റെ ഉൽ‌പാദനം വെറും 350 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യംവയ്ച്ചാണ് നിർമ്മാതാക്കൾ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ഫെർവെന്റ് റെഡ്, പ്യുവർ വൈറ്റ്, പ്രീമിയം സിൽവർ, സൂപ്പർ ബ്ലാക്ക്, സ്പീഡി ബ്ലൂ, മിനറൽ ഗ്രേ, ബേർണിംഗ് റെഡ് എന്നീ ഏഴ് നിറങ്ങളിൽ സുസുക്കി സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലഭ്യമാണ്.

പിൻ പാർക്കിംഗ് ക്യാമറ, 16 ഇഞ്ച് അലോയി വീലുകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവ പോലുള്ള മികച്ച സവിശേഷതകൾ ഇതിനകം തന്നെ പായ്ക്ക് ചെയ്യുന്ന മിഡ്-സ്പെക്ക് SZ-T ഗ്രേഡിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുങ്ങുന്നത്.

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും പ്രാപ്തമാക്കുന്നു, കൂടാതെ റിയർ പ്രൈവസി ഗ്ലാസ്, ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിൽ ഉൾപ്പെടുന്നു. ക്രോമിൽ അലങ്കരിച്ച മെഷ്ഡ് ഫ്രണ്ട് ഗ്രില്ല്, ഗ്രേ-കളർ സ്കോർട്ടുകൾ, ഒരു പ്രമുഖ റിയർ അപ്പർ സ്‌പോയിലർ, കറുത്ത പില്ലറുകൾ എന്നിവയാണ് പുറംഭാഗത്ത്.

ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളുള്ള സുസുക്കി സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡിന് 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം വരുന്നത്.

×