Advertisment

സുസുക്കി ആദ്യ പൂർണ്ണ ഇലക്ട്രിക് ക്രോസ്ഓവർ 2023 -ൽ വിപണിയിലെത്തിക്കാനൊരുങ്ങുന്നു

New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി ഇന്ത്യയിലും ആഗോള വിപണികളിലും പുതിയ മോഡലുകൾപുറത്തിറക്കാൻ ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. 2023 ൽ സുസുക്കിയുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് കാർ അവതരിപ്പിക്കപ്പെടുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

ക്രോസ്ഓവർ രൂപകൽപ്പനയുള്ള A-സെഗ്മെന്റ് ചെറിയ കാറാണിത്. പുതിയ മോഡൽ 2WD ഡ്രൈവ് ആയിരിക്കും ഇതെന്നും ഒരൊറ്റ ചാർജിൽ ഉയർന്ന മൈലേജ് വാഹനം നൽകും എന്നുമാണ് സൂചനകള്‍. 4WD ഡ്രൈവ് ഉപയോഗിച്ച് പൂർണ്ണ ഇലക്ട്രിക് B-സെഗ്മെന്റ് എസ്‌യുവി സുസുക്കി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പുതിയ B-സെഗ്മെന്റ് ഇലക്ട്രിക് എസ്‌യുവി 2024 -ൽ തന്നെ അവതരിപ്പിക്കും.

ഉയർന്ന ശ്രേണിയിലുള്ള കോംപാക്ട് ഓൾ-വീൽ ഡ്രൈവ് വാഹനമായി ഇത് വിപണിയിലെത്തും.

യൂറോപ്യൻ വിപണികൾക്കായുള്ള ബ്രാൻഡിന്റെ പദ്ധതികൾ അടുത്തിടെ ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. ഹൈബ്രിഡ് പവർട്രെയിനുകളുള്ള അടുത്ത തലമുറ എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര, ജിംനി എന്നിവ സുസുക്കി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

suzuki new vehicle
Advertisment