മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.

New Update

publive-image

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനഅപകടത്തില്‍  അന്തരിച്ചു. കാരയ്ക്കാമണ്ഡപത്തില്‍ വെച്ചുനടന്ന ബൈക്ക് അപകടത്തിലായിരുന്നു അന്ത്യം.

Advertisment

ഒരേ ദിശയില്‍ നിന്നും വന്ന വണ്ടി തട്ടിയായിരുന്നു അപകടം. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു.  വാഹനം ഇതുവരെ  കണ്ടെത്താനായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ.

ഇന്ന്​ വൈകീട്ട്​ മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്​. ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ്​ ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചു വരുകയായിരുന്നു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.

Advertisment